ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസ്‌ഐ പി കെ പദ്മരാജന്‍, തൃശൂര്‍ റൂറല്‍ പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടി കെ ശശിധരന്‍, തൃശൂര്‍ റൂറല്‍ വനിത സെല്‍ വനിത എ എസ് ഐ ഉദയചന്ദ്രിക എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് വ്യക്തിപരമായ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണസംഘം അന്വേഷണപുരോഗതി സംബന്ധിച്ച് ദൈ്വവാര റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണങ്ങള്‍. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കോളെജിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥി സംഘടനകള്‍ കോളെജിലെ ചില മുറികള്‍ അടിച്ചുതകര്‍ത്തിരുന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന ആവശ്യം നാനാഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് തൃശൂര്‍ റൂറല്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുടെ മേല്‍നാട്ടത്തില്‍ അന്വേഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
https://www.facebook.com/Malayalivartha