കമലിനെതിരെ കുമ്മനം: പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും കമല്‍ അവഹേളിച്ചെന്ന് കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സംവിധായകന്‍ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കുമ്മനം പറയുന്നു. കമലിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക് പോസ്റ്റ്.
നേരത്തേ, കമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകണമെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോഡിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ബിജെപിയിലെ വിവിധ നേതാക്കള്‍ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയിരുന്നു. അഭിപ്രായം വ്യക്തിപരമാണെന്നു പറഞ്ഞ് വിവാദം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ പ്രസ്താവന വരുന്നത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ കോട്ടയത്തു ചേരാനിരിക്കെയാണ് കുമ്മനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha