സുരേഷ് ഗോപി എം പി ഫണ്ടില്‍ നിന്നും ചെലവഴിച്ചത് അഞ്ചര ശതമാനം മാത്രം, താന്‍ 77 ശതമാനം ചെലവാക്കിയെന്നും എം ബി രാജേഷ്

താന്‍ ചെലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടി അധികമായി എംപി ഫണ്ട് സുരേഷ് ഗോപി ചെലവാക്കിയെന്ന നുണ പ്രചരണത്തിന് എതിരെ പാര്‍ലമെന്റ് അംഗവും സിപിഐ നേതാവുമായ എംബി രാജേഷ്. സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃകയെന്ന് വിശേഷിപ്പിച്ചാണ് എംബി രാജേഷ് എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാസങ്ങള്‍ക്ക് മുമ്പ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ മാത്രമാണെന്ന് എംബി രാജേഷ് വ്യക്തമാക്കി. അതായത് വെറും 5.5 ശതമാനം മാത്രമാണ് സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളതെന്നും ഇപ്പോഴത്തെ കണക്ക് പ്രകാരം 77.17 ശതമാനം തുക തന്റെ എംപി ഫണ്ടില്‍ നിന്നും ചെലവഴിക്കപ്പെട്ടു കഴിഞ്ഞുവെന്ന് എംബി രാജേഷ് വ്യക്തമാക്കി.
കൂടാതെ കഴിഞ്ഞ ടേമില്‍ നൂറു ശതമാനം തുകയും ചെലവഴിച്ചിട്ടുമുണ്ടെന്ന് എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി എംപി ഫണ്ട് അഞ്ച് ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാണിക്കാനോ, അതിന്റെ പേരില്‍ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിച്ച എംബി രാജേഷ്, അദ്ദേഹത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്ന് കാണിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നൂവെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























