'നെഹ്‌റു കോളേജിലെ ജീവനക്കാര്‍ ഉടന്‍ രാജിവെക്കണം, ഇല്ലെങ്കില്‍ അനുഭവിക്കും'; അനോണിമസ് ഗ്രൂപ്പിന്റെ യൂട്യൂബ് സന്ദേശം വൈറല്‍ ആകുന്നു

പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ അതിക്രമങ്ങളാല്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്ന് വ്യക്തമാക്കി കൊണ്ട് മുന്നറിയിപ്പുമായി അനൊണിമസ് വീഡിയോ. 'നെഹ്രു കോളേജിലെ ജീവനക്കാര്‍ ഉടന്‍ രാജിവെക്കണം, ഇല്ലെങ്കില്‍ അനുഭവിക്കേണ്ടിവരും 'അനൊണിമസ് ഗ്രൂപ്പിന്റെ യൂട്യൂബ് സന്ദേശമാണിത്.
തങ്ങള്‍ ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുകളാണ്, ചാരന്മാരാണ്, വിദ്യാര്‍ത്ഥികളാണ്, അധികൃതരാണ്, അല്ലെങ്കില്‍ തൊട്ടടുത്ത വീട്ടിലെ പയ്യനാണ് എന്ന് അറിയിച്ച് കൊണ്ടാണ് അനൊണിമസിന്റെ വീഡിയോ ആരംഭിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ തങ്ങള്‍ പങ്ക് ചേരുന്നൂവെന്ന് സൂചിപ്പിച്ച അനൊണിമസ് സംഘം, ഇത് നെഹ്‌റു കോളേജുകള്‍ക്ക് ഉള്ള തുറന്ന കത്താണെന്ന് വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപിക്കുന്ന നെഹ്‌റു കോളേജ് ശൃഖലയെ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഇത് അവസാനിപ്പിക്കാന്‍ തങ്ങള്‍ വേട്ട ആരംഭിക്കുകയാണെന്നും അനൊണിമസിന്റെ സന്ദേശങ്ങളില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























