മകള്‍ക്ക് പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ മാനസികഅസ്വാസ്ഥ്യത്തില്‍ മനംനൊന്ത് പിതാവ് മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു

മകളെ ഭ്രാന്തമായി സ്‌നേഹിച്ച അച്ഛന് അവള്‍ക്കുണ്ടായ ദുരവസ്ഥ സഹിക്കാനായില്ല. കുഞ്ഞിന് പാലുകൊടുത്തില്ല കരഞ്ഞുകലങ്ങിയ കണ്ണുകളമായി എത്തിയ അച്ഛന്‍ അതു ചെയ്തു. മകള്‍ക്ക് പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ മാനസികഅസ്വാസ്ഥ്യത്തില്‍ മനംനൊന്ത് പിതാവ് മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം തൂങ്ങിമരിച്ചു .ചേര്‍ത്തലയില്‍ ആണ് സംഭവം . പള്ളിപ്പുറം പഞ്ചായത്ത് ഒന്‍പതാംവാര്‍ഡ് കായിപ്പുറത്ത് നികര്‍ത്തില്‍ രാമചന്ദ്രന്‍ (59), മകള്‍ പ്രിയ (വാണി26) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ബന്ധുവാണ് രാമചന്ദ്രനെ വീടിന്റെ പിന്നില്‍ സണ്‍ഷെയ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ ഓടിക്കൂടി ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വാണി കൊല്ലപ്പെട്ടതായി അറിഞ്ഞത്. സമീപത്ത് ആറുമാസം പ്രായമുള്ള ഇവരുടെ മകന്‍ ജഗന്നാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. വാണി കഴുത്തില്‍ ഷാള്‍ മുറുകി കട്ടിലില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ ചേര്‍ത്തല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
ഒന്നര വര്‍ഷം മുമ്പായിരുന്നു പള്ളിപ്പുറം കേളമംഗലം പാറയില്‍ സഞ്ജുവും വാണിയും തമ്മിലുള്ള വിവാഹം. പ്രസവത്തെ തുടര്‍ന്ന് വാണി മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും ഇതില്‍ രാമചന്ദ്രന്‍ മനംനൊന്ത് കഴിയുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതുമൂലം ഓട്ടോ െ്രെഡവറായിരുന്ന ഇയാള്‍ ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഞായറാഴ്ച മകളോടും കുഞ്ഞിനോടും ഒപ്പമാണ് രാമചന്ദ്രന്‍ ഉറങ്ങാന്‍ കിടന്നത്.
ഉറക്കത്തിനിടെ പല തവണ കുഞ്ഞിന് പാലുകൊടുക്കാന്‍ വാണിയോട് പറയുന്നത് കേട്ടതായി അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന രാമചന്ദ്രന്റെ ഭാര്യ ഓമന പറഞ്ഞു. പിന്നീട് പുലര്‍ച്ചെ നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഇവര്‍ വിവരമറിയുന്നത്. രാമചന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha
























