വെള്ളം ഊറ്റുന്ന കമ്പനികള്‍; നിയന്ത്രിക്കാത്ത ഭരണകൂടം, ഒന്നിലും താല്‍പ്പര്യമില്ലാത്ത പ്രതികരണ ശേഷി പണയം വച്ച നാട്ടുകാരും കൂടിയാകുമ്പോള്‍

വെള്ളത്തിന്റെ മൂല്യം മനസ്സിലാക്കാതെ പണത്തിനായി വികസനമെന്ന പേരില്‍ ഭൂമിയെ നശിപ്പിക്കുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ്മ ഫലം തന്നെയാണ്. ഓരോ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുമ്പോള്‍ കഷ്ട്ടപ്പെടുന്നതാകട്ടെ വെള്ളത്തിനായി പരമ്പരാഗത ശ്രോതസ്സുകളെ ആശ്രയിക്കുന്നവര്‍ മാത്രവും. മാര്‍ച്ച് പകുതി വരെ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. ഇത്തവണയും സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്നും വൈദ്യുതി പ്രതിസന്ധിയും കുടിവെള്ള ക്ഷാമവും കൊണ്ട് പൊതുജനം പൊറുതിമുട്ടും എന്ന കാര്യം ഉറപ്പാണ്.
ഭൂഗര്‍ഭ ജലം അമിതമായി ചൂഷണത്തിന് വിധേയമാക്കുന്ന കുടിവെള്ള വിതരണ കമ്പനികളും മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളം ധാരാളം ഉപയോഗിക്കുന്നവരും ചേര്‍ന്ന് അമിത ലാഭമുണ്ടാക്കാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഭാവി തലമുറയെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിനായി പൊതുജനം നെട്ടോട്ടമോടുമ്പോള്‍ പല പദ്ധതികളും വെള്ളമില്ലാത്തതിനാല്‍ അവതാളത്തിലാവുകയാണ് പതിവ്.
മഴയുടെ അളവ് നന്നേ കുറയുന്നു എന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കൃഷി നാശവും ജലദൗര്‍ലഭ്യത്തിന്റെ ബാക്കിപത്രമാവുമ്പോള്‍ ദുരിതക്കയത്തിലേക്കാവും കേരളത്തിന്റെ യാത്ര. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഇന്റര്‍ലോക്ക് ചെയ്ത തറയും പെയ്യുന്ന മഴ വെള്ളത്തെ പോലും ഓടയിലൂടെ കടലിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ള വികസനമായി കാണാന്‍ സാധിക്കുന്നത്. ഭാവിയെ ഓര്‍ക്കാതെയുള്ള താല്‍ക്കാലികമായ ലാഭക്കച്ചവടം ആരോഗ്യ സാമ്പത്തിക മേഖലയില്‍ കോട്ടം ഉണ്ടാക്കുന്നത് നിസ്സംഗരായി കണ്ടു നില്‍ക്കുകയാണ് ഭരണകൂടവും അവരെ നയിക്കേണ്ട വോട്ടര്‍മാരും എന്നതാണ് ദുഖകരമായ യാഥാര്‍ഥ്യം.
https://www.facebook.com/Malayalivartha