കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന് പറയും. ഹർജിഭാഗം അഭിഭാഷകന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട തലശ്ശേരി അഡീഷനൽ ജില്ല കോടതി (രണ്ട്) യാണ് വിധി പറയുക.
നേരത്തേ നടന്ന അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് നവീൻ ബാബുവിന്റെ ഭാര്യ ഹർജി നൽകിയത്. പ്രതിയുടെ ഫോൺ സംഭാഷണം അന്വേഷണസംഘം മുമ്പാകെ ഹാജരാക്കിയില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ്. റാൽഫ് വാദിച്ചിരുന്നു.
അതിനാൽ പുനരന്വേഷണം വേണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. അതേസമയം, അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാറും കോടതി മുമ്പാകെ ബോധിപ്പിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കായി അഡ്വ. കെ. വിശ്വനാണ് ഹാജരായത്.
2024 ഒക്ടോബർ 15ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കാണപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























