മാതാപിതാക്കള്‍ ജാഗ്രതൈ! മുന്നു നഗരങ്ങളില്‍ അശ്ലീല ചിത്രങ്ങളുടെ അപ് ലോഡിംഗ് സജീവം

ഹൈസ്‌കൂള്‍, പ്ലസ് ടു തലങ്ങളിലെ വിദ്യാര്‍ത്ഥിനികളുമായുള്ള ആണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തിലെ മൂന്നു നഗരങ്ങളില്‍ വര്‍ധിക്കുകയാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
ആലപ്പുഴ, തിരുവനന്തപുരം ,തൃശൂര്‍ ജില്ലകളിലാണ് ഇത്തരം ദൃശ്യങ്ങള്‍ അടങ്ങിയ വാട്ട്‌സ്ആപ്പും മറ്റും പ്രചരിക്കുന്നത്. എന്നാല്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കല്‍ ഇത് സംബന്ധിച്ച് കണക്കുകളില്ല. വര്‍ഷത്തില്‍ പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ കെണിയില്‍ പെടുന്നവര്‍ മാനഹാനി കാരണം പുറത്തു പറയാറില്ലെന്നാണ് പോലീസ് പറയുന്നത്.
ആണ്‍കുട്ടികളുമായി അടുത്ത് ഇടപഴുകുന്ന പെണ്‍കുട്ടികളാണ് കെണിയില്‍ വീഴാറുള്ളത്. തമാശയെന്നോണം ദൃശ്യങ്ങള്‍ ചിത്രീകരിക്കും. പിന്നീട് ബന്ധത്തിലോ സൗഹൃദത്തിലോ വിള്ളലുണ്ടാകുമ്പോള്‍ അവ സാമുഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുന്നതാണ് രീതി. വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യം ഇരകള്‍ അറിയണമെന്നില്ല. കേരളത്തിലാകട്ടെ സൈബര്‍ പെട്രോളിംഗ് ശക്തവുമില്ല.
ഐ.ജി, എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ചില്‍ തിരിച്ചെത്തിയതോടെ പെണ്‍കുട്ടികളുടെ ജീവിതം അനാഥമാക്കുന്ന കശ്മലന്‍ മാര്‍ക്ക് പിടി വീഴും.ശ്രീജിത്ത് ക്രൈംബ്രാഞ്ച് ഐ.ജിയായിരിക്കെ തടങ്ങി വച്ച ഓപ്പറേഷന്‍ ബിഗ് ഡാഡി പുനരാരംഭിക്കാന്‍ പോവുകയാണ്.വെബ്‌സൈറ്റ് കൃത്യമായി നിരീക്ഷിച്ച് കുറ്റവാളികളെ പിടികൂടാനാണ് നീക്കം.
https://www.facebook.com/Malayalivartha