സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി കൊട്ടിഘോഷിച്ചെത്തുന്ന സര്‍ക്കാര്‍ പദ്ധതിള്‍ക്കെന്ത് സംഭവിക്കുന്നു: പിങ്ക് ബസ് വന്നു... ഷീ ടാക്‌സി എവിടെ?

സ്ത്രീകള്‍ക്ക് പുതുവത്സര സമ്മാനമായി കെ.എസ്.ആര്‍.ടി.സിയുടെ പിങ്ക് ബസ് സര്‍വ്വീസ് തുടങ്ങി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പദ്ധതി ഫഌഗ് ഓഫ് ചെയ്തു. പ്രാഥമിക ഘട്ടമെന്ന രീതിയില്‍ രണ്ടു ബസുകള്‍ തിരുവനന്തപുരം നഗരത്തിലെ നിരത്തുകളില്‍ സര്‍വ്വീസ് നടത്തും. നഗരത്തിന്റെ പല ഭാഗങ്ങളിലായി ദിവസം 15 ട്രിപ്പ് യാത്ര നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു ബസ് സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കിയ ഷീ ടാക്‌സി എന്ന പദ്ധതി നിലവില്‍ വന്നതിന്റെ രണ്ടാം വാര്‍ഷികവും എത്തുകയാണ്. എന്നാല്‍ ആ പദ്ധതിയെപ്പറ്റി ആരും തന്നെ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി യാത്ര ചെയ്യാം എന്നതിനൊപ്പം ഒരു കൂട്ടം വീട്ടമ്മമാര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത് ചലച്ചിത്രതാരം മഞ്ജുവാര്യര്‍ ആയിരുന്നു.
എന്നാല്‍ പദ്ധതി തുടങ്ങി രണ്ടാം വാര്‍ഷികം ആകുമ്പോഴേക്കും െ്രെഡവര്‍മാര്‍ക്ക് പദ്ധതി ചുമലില്‍ താങ്ങാന്‍ കഴിയാത്ത ഭാരമായി മാറുകയാണ്. ഭൂരിഭാഗം ആള്‍ക്കാരും യാത്രയ്ക്കായി സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ മാസത്തില്‍ വളരെ ചുരുങ്ങിയ സേവനം മാത്രമേ നടക്കുന്നുള്ളു. അതിനാല്‍ വരുമാനം വളരെ കുറവുമാണ്. കിട്ടുന്നത് വീട്ടിലെ ആവശ്യങ്ങള്‍ക്കുപോലും തികയില്ല. ബാങ്കുകളില്‍ നിന്നും വായ്പയും മറ്റും എടുത്തുകൊണ്ട് വാഹനം വാങ്ങിയവര്‍ക്ക് പലിശ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇനി എന്ത് എന്ന ചോദ്യത്തിനു മുമ്പിലാണ് ഡ്രൈവര്‍മാര്‍.
https://www.facebook.com/Malayalivartha