സി.ഐ.ടി.യുവിനെ ഇറക്കി ലാ കോളജ് സമരം അട്ടിമറിക്കാന്‍ സി.പി.എം ശ്രമം

പാര്‍ട്ടിക്ക് വേണ്ടി എന്ത് അക്രമം ചെയ്യാനും സന്നദ്ധരായ സി.ഐ.ടി.യുക്കാരെ ഇറക്കി ലാ കോളജ് സമരം അട്ടിമറിക്കാന്‍ സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ നീക്കം തുടങ്ങിയതായി അറിയുന്നു. ജില്ലിയിലെ തന്നെ തൊഴിലാളികളെയാണ് ഇതിന് അണിനിരത്തുക. സമരപന്തലിലോ, കോളജിലോ ആക്രമണം അഴിച്ച് വിട്ട് സമരക്കാരെ തുരത്തുകയാണ് ലക്ഷ്യം. പാര്‍ട്ടിയെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന നാരായണന്‍ നായരുടെ കുടുംബത്തെ കൈവിടാന്‍ ഇപ്പോഴും പാര്‍ട്ടി തയ്യാറല്ല. പിണറായി വിജയന്റെ വലംകൈയ്യും ലക്ഷ്മിനായരുടെ ചിറ്റപ്പനുമായ കോലിയക്കോട് കൃഷ്ണന്‍ നായരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
എസ്.എഫ്.ഐക്കാരോട് പ്രിന്‍സിപ്പലിനെ മാറ്റണമെന്ന സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ എം. സ്വരാജ്, എം.ബി രാജേഷ്, പി.കെ ബിജു, പി.ബിജു തുടങ്ങിയ യുവനേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയുടെ കുട്ടി നേതാക്കളില്‍ പലരും ലാ അക്കാദമിയിലുണ്ട്. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് മന്ത്രിമാരുള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ഇവിടെ നിന്നാണ് നിയമബിരുദം എടുത്തത്. മാത്രമല്ല പാര്‍ട്ടി ആവശ്യപ്പെടുന്നവര്‍ക്കൊക്കെ സീറ്റും നല്‍കിയിട്ടുണ്ട്. അതിനാല്‍ സ്വന്തം വിദ്യാര്‍ത്ഥി സംഘടനയെ തള്ളിക്കളയാന്‍ പാര്‍ട്ടി തയ്യാറാണ്.
ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സമരക്കാര്‍ക്കൊപ്പം രണ്ട് ദിവസം നിരാഹാര സമരം കിടക്കുകയാണ്. അത് കഴിഞ്ഞ ശേഷമായിരിക്കും. സമരം അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാണ്, അധ്യായനം നടക്കുന്നില്ല, പ്രിന്‍സിപ്പലിനെ മാറ്റിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമോ തുടങ്ങിയ വാദങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാതെ അണിയറ ചര്‍ച്ചകളിലൂടെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്
https://www.facebook.com/Malayalivartha