നൂറു പിന്നിട്ടിട്ടും അരങ്ങില്‍ സൂര്യശോഭയോടെ... പത്മശ്രീ പ്രഭയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

കഥകളിയുടെ ചരിത്രത്തിലെ കെടാവിളക്കാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. നാടും വീടും ഉപേക്ഷിച്ചുള്ള യാത്രയോടെയാണ് അദ്ദേഹത്തിന്റെ കലാസപര്യ തുടങ്ങുന്നത്. പ്രായം നൂറ് പിന്നിട്ടിട്ടും അരങ്ങില്‍ സൂര്യശോഭയോടെ പകര്‍ന്നാടുകയാണ് ഗുരു ചേമഞ്ചേരി. ഈപ്രായത്തിലും അരങ്ങത്ത് ശോഭിക്കാന്‍ പ്രാപ്തരായ ആചാര്യന്മാര്‍ കഥകളിയുടെ ചരിത്രത്തില്‍ ഉണ്ടായിരുന്നതായി കേട്ടറിവില്ല, അത്ഭുതമനുഷ്യനെന്നാണ് ഗുരു ചേമഞ്ചേരിയെക്കുറിച്ച് ഇങ്ങനെ ആറ്റിക്കുറുക്കി പറഞ്ഞത് കലാമണ്ഡലം ഗോപിയാണ്.
നാടകം പഠിപ്പിക്കാന്‍ വന്ന ആചാര്യനൊപ്പം കഥകളി പഠിക്കാന്‍ ഒളിച്ചോടിപ്പോയ ബാലന്‍, ഉത്തരകേരളത്തിന്റെ ഉത്തമകലാകാരനായി മാറിയത് ചരിത്രം. മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിലായിരുന്നു തുടക്കം കുറിച്ചത്. ഗുരു കരുണാകരമോനോന്റെ മരണംവരെയുള്ള, തീഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു ചേമ!ഞ്ചേരിയുടെ കൗമാരവും യൗവ്വനവും. കിരാതത്തിലെ പാഞ്ചാലിയായിരുന്നു അരങ്ങത്തെ ആദ്യവേഷം. കുചേലനും ദുര്യോദനനും കീചകനുമായെല്ലാം വേഷങ്ങള്‍ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്.

ഗാന്ധിജിയുടെ സ്‌നേഹലാളനകള്‍ ഏറ്റുവാങ്ങിയ കൗമുദി ടീച്ചറായിരുന്നു ഗുരുവിന്റെ കലായാത്രയില്‍ പുതുവഴി തെളിച്ചത്. കൃഷ്ണലീലയെന്ന കലാരൂപത്തിന്റെ പിറവിയും കണ്ണൂരിലെ ഭാരതീയ നൃത്തകലാലയവും അങ്ങിനെ പിറവികൊണ്ടവയാണ്. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന പുതുകലാരൂപത്തിന് പ്രചാരണം നല്‍കുന്നതിലും ചേമ!ഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അക്ഷീണം പ്രയത്‌നിച്ചു. ചേലിയ കഥകളി വിദ്യാലയമാണ് ഗുരുവിന്റെ ഏറ്റവും വലിയ സ്വത്ത്. തലമുറകളിലായി പരന്നുകിടക്കുന്ന ശിഷ്യസമ്പത്താണ് ഏറ്റവും വലിയ പുരസ്‌കാരം.
https://www.facebook.com/Malayalivartha


























