വിവാദ ഇമെയില്‍ ചോര്‍ത്തല്‍ കേസ് : എസ് ഐ ബിജു സലീമിനെ പിരിച്ചുവിടുന്നു
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഇമെയില്‍ ചോര്‍ത്തല്‍ കേസിലെ ഒന്നാം പ്രതിയും തിരുവനന്തപുരം സൈബര്‍ സെല്ലിലെ എസ്.ഐയുമായ ബിജു സലീമിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനമായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുവിന് ഡി.ജി.പി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്ന് രേഖകള്‍ ചോര്‍ത്തിയതിനാണ് നടപടി. ബിജുവിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട് . കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കിയിട്ടുമുണ്ട്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തീവ്രവാദി ബന്ധം ആരോപിച്ച് മുസ്മീം സമുദായത്തില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ അന്വേഷണം നടത്തുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ബിജു ചോര്‍ത്തി നല്തി എന്നാണ് ആരോപണം. കേരളത്തില്‍ 258 മുസ്ലീമകളുടേതുള്പ്പെടെ 268 പേരുടെ ഇമെയില്‍ സര്‍ക്കാര്‍ ചേര്ത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനാധാരമായ രേഖകള്‍ ബിജു ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അതോടെ ബിജു സസ്പെന്‍ഷനിലായി. ഇതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ .വ്യാജരേഖചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍, പോലീസ് ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നീ വകുപ്പുകളനുസരിച്ചായിരുന്നു കേസ്.
https://www.facebook.com/Malayalivartha