ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനം അയ്യപ്പന്‍പിള്ള രാജിവച്ചു

ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ബിജെപി നേതാവ് കൂടിയായ അയ്യപ്പന്‍പിള്ള രാജിവച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം രാജിക്കത്ത് നല്‍കി. എന്നാല്‍ ലോ അക്കാദമി മാനേജ്‌മെന്റിന് ഇതുവരെ രാജിക്കത്ത് സമര്‍പ്പിച്ചിട്ടില്ല.
വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ സമരം അവസാനിക്കുന്നില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ലോ അക്കാദമിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും അയ്യപ്പന്‍പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പതിറ്റാണ്ടായി ലോ അക്കാദമി മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അയ്യപ്പന്‍പിള്ള. ബിജെപി മുന്‍ സംസ്ഥാന ഭാരവാഹി കൂടിയാണ് അദ്ദേഹം.
അതേസമയം അയ്യപ്പന്‍പിള്ളയുടെ രാജിക്കത്ത് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് മാനേജ്‌മെന്റ്് പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha