എസ്എഫ്‌ഐക്കു നല്‍കിയ ഉറപ്പിന്റെ പകര്‍പ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കണോ വേണ്ടേയെന്ന് കുട്ടികള്‍ തീരുമാനിക്കും: കെ മുരളീധരന്‍

ലോ കോളേജ് വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരന്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാമത്തെ ദിവസത്തിലേയ്ക്കു കടന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കി കൊണ്ടാണ് അദ്ദേഹം നിരാഹാരം കിടക്കുന്നത്. അച്ഛന്‍ പതിച്ചു നല്‍കിയ ഭൂമി തിരിച്ചെടുത്താന്‍ മകന്റെ സമരം എന്ന മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശത്തോട് അദ്ദേഹം പ്രതികരിച്ചത്. ലോ അക്കാഡമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി മാനേജ്‌മെന്റ് ദുരുപയോഗം ചെയ്യുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് അത് വിശ്വാസമായതുമാണ് അതിനാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം നിറവേറ്റി സമരം വിജയിപ്പിക്കാന്‍ എല്ലാവിധ പിന്തുണയോടു കൂടിയും താന്‍ നിരാഹാരം അനുഷ്ഠിക്കും.
എന്നാല്‍ ലോ അക്കാഡമിക്ക് വേണ്ടി ഭൂമി വിട്ടു നല്‍കിയ പിഎസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമായി പോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരങ്ങളെ ഒറ്റു കൊടുക്കുന്ന പാരമ്പര്യമാണ് എസ് എഫ്‌ഐയ്ക്ക് എന്നുമുള്ളത് അത് തന്നെയാണ് ലോ അക്കാഡമി പ്രശ്‌നത്തിലും നടന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha