ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കുന്ന സംബന്ധിച്ച് പാര്‍ട്ടികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം.. സിപിഐ രണ്ടും കല്‍പ്പിച്ച് മുന്നോട്ടെന്ന് റിപ്പോര്‍ട്ടുകള്‍...ലോ അക്കാദമി വിഷയം വീണ്ടും കീറാമുട്ടി

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ലെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്. അഫിലിയഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രമേയം എട്ടിനെതിരെ 12 വോട്ടിന് തള്ളി. സിപിഐ ഉള്‍പ്പെടെയുള്ള എട്ട് അംഗങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തെ പിന്തുണച്ചത്. എന്നാല്‍, ലോ അക്കാദമിയ്ക്ക് എതിരെ കൂടുതല്‍ നടപടിവേണ്ടെന്ന നിലപാടിലാണ് സര്‍വകലാശാല.
ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് യോഗത്തില്‍ യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലോ അക്കാദമിയുടെ അഫിലിയേഷന്‍ പിന്‍വലിക്കാനാവില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. അത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ ലോ അക്കാദമിയില്‍ ഇല്ലെന്നാണ് സിപിഐ(എം) സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വാദം.
ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലയളവില്‍ ലോ അക്കാദമിയില്‍ നടന്ന മാര്‍ക്ക് ദാനത്തിലാണ് തുടരന്വേഷണമുണ്ടാവുക. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായരില്‍ നിന്നും ഭാവി മരുമകള്‍ അനുരാധയില്‍ നിന്നും മൊഴിയെടുക്കാനും തീരുമാനമായി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതിയുടെ തീരുമാനം സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് ഘടന പുനഃപരിഷ്‌കരിക്കാനുള്ള ഉപസമിതി ശുപാര്‍ശയും സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.
ഉച്ചക്ക് നടന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്‍പായാണ് ഉപസമിതിയുടെ ശുപാര്‍ശകള്‍ അവതരിപ്പിച്ചത്. പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ലക്ഷ്മിനായരെ ഉപസമിതി നീക്കിയിട്ടുണ്ട്. ഈ മാസം 23നായിരിക്കും ലക്ഷ്മിനായരില്‍ നിന്നും മൊഴിയെടുക്കുന്നത്. തുടര്‍ന്നാണ് അഫിലിയേഷന്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രമേയം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ എട്ടിനെതിരെ 12 വോട്ടുകള്‍ക്ക് തള്ളിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ലക്ഷ്മി നായരെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.
ഇതിനിടെ, സര്‍വകലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രതികൂല തീരുമാനം പുറത്തു വരുന്നതോടെ വിദ്യാര്‍ത്ഥി സംഘടകള്‍ വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന കെട്ടിടത്തിലേയ്ക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിച്ച് എത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പ്രതീക്ഷ സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു.
കോളജും ഭൂമിയും സര്‍വകലാശാല ഏറ്റെടുക്കണം, നിലവിലെ വിദ്യാര്‍ത്ഥികളെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കണം എന്നിവയായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. അതേസമയം, ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അവരുടെ എല്‍.എല്‍.ബി ബിരുദമാണ് അന്വേഷിക്കുന്നത്. ഇതിനായി പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha