സ്വന്തം അമ്മയെ വീട്ടില്‍നിന്നും ഇറക്കി വിട്ട മകനും മരുമകളും വീടുവിട്ടുപോകണമെന്ന് കോടതി

പ്രായമായവരെ നോക്കാന്‍ ഇപ്പോള്‍ മക്കള്‍ക്കും മരുമക്കള്‍ക്കും സമയമില്ല. എന്നാല്‍ അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വേണം. ഈ മക്കള്‍ ഒരുനാള്‍ വയസ്സാകും എന്ന ചിന്ത അവര്‍ക്കില്ല. ഇങ്ങനെയുള്ള മക്കള്‍ക്കെതിരെ സീനിയര്‍ സിറ്റിസണ്‍ ട്രൈബ്യൂണല്‍ ഇപ്പോള്‍ സജീവമാണ്. വിധവയായ മാതാവിനെ സംരക്ഷിക്കാതെ വീട്ടില്‍ നിന്നും നിര്‍ദാക്ഷിണ്യം ഇറക്കിവിട്ട മകനും മരുമകളും വീടുവിട്ടുപോകണമെന്ന് കോടതി. മാതാവിന്റെ വീട്ടില്‍ നിന്നും മാറിക്കൊടുക്കണമെന്നും വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്ത് മാതാവിന് ജീവിക്കാനുള്ള ചെലവ് സമ്പാദിക്കാമെന്നും സീനിയര്‍ സിറ്റിസണ്‍ ട്രൈബ്യൂണല്‍ വിധിച്ചു.
പാലാരിവട്ടം ജനതാറോഡ് കളത്തിപ്പറമ്പില്‍ ഗ്രേസി വിന്‍സെന്റ് എന്ന 61 കാരിയാണ് മകനും മരുമകളും ചേര്‍ന്ന് വീട്ടില്‍ നിന്നും തന്നെ ഇറക്കിവിട്ടുവെന്ന് കാട്ടി പരാതിയുമായി എത്തിയത്. തന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടശേഷം മകനും മരുമകളും കുട്ടിയും വീട്ടില്‍ താമസിക്കുക ആണെന്നും ഇതുമൂലം തനിക്ക് ബന്ധു വീടുകളില്‍ കഴിയേണ്ട സ്ഥിതി ആണെന്നുമായിരുന്നു ഗ്രേസിയുടെ പരാതി.
വീടു മാറാന്‍ മകന് രണ്ടാഴ്ച സമയമാണ് കോടതി അനുവദിച്ചത്. വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുക്കാമെന്നും അതില്‍ നിന്നും കിട്ടുന്ന പണം പരാതിക്കാരിക്ക് സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കാമെന്നും കോടതി വിധിയില്‍ പറയുന്നു. പത്തു വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് മകനൊപ്പമാണ് ഗ്രേസിയുടെ താമസം. ഇവര്‍ തമ്മില്‍ നേരത്തെ സ്വത്ത് തര്‍ക്കം ഉണ്ടായപ്പോള്‍ മാതാവിനൊപ്പം മകനും ഭാര്യയ്ക്കും താമസിക്കാന്‍ അവകാശം ഉണ്ടെന്ന് കാട്ടി കുന്നുംപുറം ഫസ്റ്റ്കല്‍സ് മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗ്രേസി വനിതാകമ്മീഷനെ സമീപിക്കുകയും വനിതാ കമ്മീഷന്‍ സീനിയര്‍ ട്രൈബ്യൂണലില്‍ പോകാന്‍ നിര്‍ദേശിക്കുകയും ആയിരുന്നു.
https://www.facebook.com/Malayalivartha