സത്യമായിട്ടും കൊന്നതല്ല... മരണകാരണം ഹൃദയസ്തംഭനമെന്ന് അപ്പോളോ ആശുപത്രി; ജയലളിതയുടെ ചികിത്സാചെലവ് ഞെട്ടിക്കുന്നത്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ക്ക് മറുപടിയുമായി അപ്പോളോയിലെ ഡോക്ടര്‍മാര്‍. മരണകാരണം ഹൃദയസ്തംഭനമാണെന്നും വിഷം കൊടുത്തു കൊന്നതാണെന്നുള്ള ആരോപണം അസംബന്ധമാണെന്നും അപ്പോളോയിലെ ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുമാസത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ജയലളിതയുടെ ചികിത്സാ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഏകദേശം 75 ദിവസത്തെ ചികിത്സയ്ക്ക് ആശുപത്രി ബില്ലിട്ടത് 5.5 കോടി രൂപ ആയിരുന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് 2016 സെപ്തംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ ദിവസങ്ങളോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 4 ഞായറാഴ്ച മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അസുഖ വിവരത്തെക്കുറിച്ച് ജയലളിതയ്ക്ക് പൂര്‍ണ്ണ വിവരം ഉണ്ടായിരുന്നു. അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ യുകെയിലെ ശ്വാസകോശ സ്‌പെഷ്യലിസ്റ്റ് ഡോ. റിച്ചാര്‍ഡ് ബേലിയുടെ ചികിത്സയും ഉറപ്പാക്കിയിരുന്നു. ജയലളിതയുടെ മരണം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തന്നെയായിരുന്നെന്നും മറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വസ്തുതകളാണെന്നും ശരിയായ വിവരം ഇല്ലാത്തതിനാലാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പ്രചാരം കിട്ടുന്നതെന്നും പറഞ്ഞിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാവരുമായി നന്നായി സംസാരിച്ചിരുന്ന അവര്‍ക്ക് ഡിസംബര്‍ 4 ന് വൈകുന്നേരം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജയലളിതയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ 20 മിനിറ്റോളം ഡോക്ടര്‍മാര്‍ ശ്രമം നടത്തിയിരുന്നെന്നും ജയലളിതയുടെ കുഴഞ്ഞുവീഴല്‍ അപ്രതീക്ഷിതമായിരുന്നു എന്നും ആശുപത്രി പറയുന്നു. പല വിധത്തിലുള്ള അണുബാധയെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായിരുന്നു മരണ കാരണമെന്ന് ഡോ. ബേല്‍ വിലയിരുത്തുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടും ജയലളിത വഴങ്ങിയില്ല.
ചികിസ്തയ്ക്കിടയില്‍ അപ്പോളോയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ ആശുപത്രിയിലെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ ചില്ലു സ്‌ക്രീനിലൂടെ ജയലളിത അദ്ദേഹത്തെ തള്ളവിരല്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഉപ തെരഞ്ഞെടുപ്പിനുള്ള രേഖകളില്‍ ജയലളിത ഒപ്പിട്ടത് പോലും സ്വബോധത്തോടെയായിരുന്നു. മുഖ്യമന്ത്രിയുടെ തള്ളവിരല്‍പ്പാടാണ് ഒപ്പിനു പകരം ഇട്ടതെന്നായിരുന്നു പ്രചരണം. ജയലളിതയുടെ മരണത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലായിരുന്നെന്നും വിഷം കഴിച്ചായിരുന്നില്ല ജയലളിതയുടെ മരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയലളിതയ്ക്ക് വിഷം കൊടുത്തെന്ന രീതിയില്‍ എഐഎഡിഎംകെ പുറത്താക്കിയ പാര്‍ലമെന്റംഗം ശശികല പുഷ്പയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha