ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല, വേണുഗോപാലുമായും ഗണേഷുമായും വഴിവിട്ട ബന്ധമില്ല, അബ്‌ദുള്ളക്കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കി

മിടുക്കന്മാരായ മറ്റ് കുട്ടിമാര്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ട് അബ്‌ദുള്ളക്കുട്ടി മാത്രം ഊരാക്കുടുക്കില്‍ . തന്നോട് മോശമായി പെരുമാറിയതിന് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത എസ് നായര്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് സരിത പരാതി നല്‍കിയത്. ജയില്‍ മോചിതയായ ശേഷം അബ്ദുള്ളക്കുട്ടിയുടെ ആള്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സരിത ആരോപിച്ചു.
തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഒരുമിച്ചു വെളിപ്പെടുത്തിയാല്‍ അത് രാഷ്ട്രീയ കേരളത്തിന് താങ്ങാവുന്നതിലും അധികമായിരിക്കുമെന്നും സരിത പറഞ്ഞു. പല കാര്യങ്ങളും താന്‍ പറയാത്തത് പലരുടെയും കുടുംബങ്ങള്‍ തകരുമെന്നതിനാലാണ്. താന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ആരെയും താന്‍ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
താന്‍ ജയിലില്‍ കഴിഞ്ഞ അവസരത്തില്‍ തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളു. മുന്‍മന്ത്രി ഗണേശ് കുമാര്‍ തന്റെ നല്ല സുഹൃത്താണ്. കെ.സി വേണുഗോപാലുമായി തനിക്ക് വഴിവിട്ട ബന്ധങ്ങളൊന്നുമില്ല. തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ ഒറ്റയടിക്ക് പരാതി നല്‍കില്ല. ആരെക്കുറിച്ച് എപ്പോള്‍ പറയണമെന്ന് താന്‍ തീരുമാനിക്കുമെന്നും സരിത പറഞ്ഞു. തന്റെ ജീവന് ഭീഷണയുണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ രംഗത്ത് എത്തിയത്. സഭ്യമല്ലാത്ത രീതിയില്‍ തന്നോട് സംസാരിച്ച അബ്ദുള്ളക്കുട്ടി തന്നോട് മസ്‌ക്കറ്റ് ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടെന്നും സരിത ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha