വനിതാ ദിനത്തില്‍ സഖി പുരസ്‌കാര്‍ സമ്മാനിച്ചു

അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സഖി ടിവിയുടെ സഖി പുരസ്‌കാര്‍ വിതരണം ചെയ്‌തു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പ്രശസ്‌തരായ 14 വനിതകള്‍ക്കാണ് സഖി പുരസ്‌കാരം നല്‍കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതാരത്‌നങ്ങളേയാണ് സഖി ടിവി സഖി പുരസ്‌കാര്‍ നല്‍കി ആദരിച്ചത്.
പ്രശസ്‌ത കവയത്രിയായ പ്രൊഫ ഹൃദയകുമാരി, സാമൂഹ്യ പ്രവര്‍ത്തകയായ സിസ്റ്റര്‍ മൈഥിലി, കേരളത്തിലെ ആദ്യ ഐപിഎസ് ഓഫീസറായ ആര്‍ ശ്രീലേഖ, പ്രമുഖ പത്രപ്രവര്‍ത്തകയായ ലീല മേനോന്‍ , പ്രശസ്‌ത കര്‍ണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, സിനിമ ടിവി താരമായ വത്സല മേനോന്‍ , പ്രശസ്‌ത നാടക നടിയും സിനിമ നടിയുമായ കലാമണ്‌ഡലം വിമല മേനോന്‍ , പ്രശസ്‌ത നാടകനടി വിജയകുമാരി, കാര്‍ഷിക മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ ഷീല ആന്റണി, എയര്‍ ഫോഴ്‌സിലെ ഡോ. രോഹിണി നായര്‍ , സംരഭകയും വ്യവസായിയുമായ അമ്പിളി ഷാജി, വൃക്കദാനം ചെയ്‌ത ആശ ജേക്കബ്, സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍ , സിനിമ നിര്‍മ്മാതാവ് സൗദ ഷെറീഫ് എന്നിവരാണ് സഖി പുരസ്‌കാര്‍ ഏറ്റു വാങ്ങിയ വനിതകള്‍
സഖി ടിവിയുടെ സഖി മീഡിയ വിമണ്‍സ് ഫോറമാണ് അന്തര്‍ദേശീയ വനിത ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ പ്രശസ്‌ത വനിതകളെ ആദരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























