മലപ്പുറം, പൊന്നാനി പൊള്ളുന്നു... തെരഞ്ഞെടുപ്പിന് വളരെ മുമ്പേ പറന്ന മുസ്ലീംലീഗിന് ഫിനിഷിംഗ് പോയിന്റില്‍ കാലിടറുന്നു

യുഡിഎഫിലേയും എല്‍ഡിഎഫിലേയും മറ്റ് ഘടക കക്ഷികളെ ബഹുദൂരം പിന്നിലാക്കി വളരെ നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മുസ്ലീംലീഗിന് കാലിറുന്നു. മലപ്പുറം പൊന്നാനി മണ്‌ഡലങ്ങളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ലീഗ് നേതൃത്വം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ല.
ലീഗ് സെക്രട്ടറിയേറ്റില്‍ സീറ്റിനെച്ചൊല്ലി പലരും അവകാശവാദമുന്നയിച്ചു. അണികള്‍ തനിക്കൊപ്പമുണ്ടെന്ന് സെക്രട്ടറിയേറ്റില്‍ അഹമ്മദ് അവകാശപ്പെട്ടു. പി.വി അബ്ദുള്‍ വഹാബിന്റെ സീറ്റ് ആവശ്യം യോഗം തള്ളി. മലപ്പുറത്ത് മത്സരിക്കാന്‍ പികെ ഫിറോസിന്‍റെ പേരും പരിഗണിക്കുന്നുണ്ട്. മലപ്പുറത്ത് മത്സരത്തിന് സജ്ജമാകാന്‍ ഫിറോസിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
ഇന്ന് രാവിലെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. സാദിഖലി ശിഹാബ് തങ്ങളും കൂടികാഴ്ചയില്‍ പങ്കെടുത്തു. കൂടികാഴ്ച്ച 15 മിനിറ്റോളം നീണ്ടു.
കാലങ്ങളായി മലപ്പുറത്തെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് അണികള്‍ക്കും നേതൃത്വത്തിനുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത ഇ അഹമ്മദിനെ മലപ്പുറത്ത് മത്സരിപ്പിക്കരുതെന്നും തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്നും മണ്ഡലം ഭാരവാഹികള്‍ പാണക്കാട് തങ്ങളെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























