ഇ അഹമ്മദ്, ഗൗരിയമ്മ, എംഎ ബേബി... മലയാളി വാര്‍ത്ത കണ്ടെത്തിയ വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായി

കേന്ദ്രമന്ത്രി ഇ.അഹമ്മദിനെ മുസ്ലീംലീഗ് മത്സരിപ്പിക്കില്ലെന്ന വാര്‍ത്ത ആദ്യം പുറം ലോകത്തെ അറിയിച്ചത് മലയാളിവാര്‍ത്ത. മലപ്പുറം മണ്‌ഡലത്തിലെ വിവിധ കമ്മിറ്റികള്‍ അഹമ്മദിനെതിരെ നീങ്ങുന്നു എന്ന വാര്‍ത്തയാണ് ഞങ്ങള്‍ പുറത്തു വിട്ടത്. ഗൗരിയമ്മ എല്‍ഡിഎഫിലേയ്‌ക്ക് എന്ന വാര്‍ത്തയും ആദ്യം പുറത്തറിയിച്ചത് മലയാളിവാര്‍ത്തയാണ്. ബേബി കൊല്ലത്ത് മത്സരിക്കുമെന്ന് ആദ്യം പറഞ്ഞതും മലയാളിവാര്‍ത്തയാണ്.
അഹമ്മദിന്റെ കാര്യത്തില്‍ ചരിത്ര പരമായ പ്രതിസന്ധിയാണ് ലീഗ് അനുഭവിക്കുന്നത്. തന്നെ ഒഴിവാക്കിയാല്‍ അത് വലിയൊരു അപമാനമാകുമെന്നാണ് അഹമ്മദ് നേതൃത്വത്തെ അറിയിച്ചത് എന്നാല്‍ വരുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ലീഗ് അദ്ദേഹത്തിന് വാഗ്‌ദാനം നല്‍കി. അതേസമയം രാജ്യ സഭാസീറ്റിന്റെ കാര്യത്തില്‍ താന്‍ വഴങ്ങില്ലെന്നും അഹമ്മദ് അറിയിച്ചു.
ഗൗരിയമ്മ സിപിഎമ്മിലെത്തികഴിഞ്ഞു. ആര്‍എസ്‌പി പോയപ്പോള്‍ ഗൗരിയമ്മയെ കിട്ടിയെന്ന് ഇടതുമുന്നണിക്ക് സമാധാനിക്കാമെങ്കിലും ഗൗരിയമ്മക്ക് പഴയതുപോലെ ജനപിന്തുണയില്ല. ഒരു എം.എല്‍.എ പോലുമില്ല. ഗൗരിയമ്മയെ ഒരധികപറ്റായാണ് വലതുമുന്നണി കണ്ടിരുന്നത്. അധിക പറ്റിനെ ഒഴിവാക്കിയെന്ന സമാധാനമാണ് യുഡിഎഫ് അനുഭവിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























