മതവികാരം വ്രണപ്പെടുത്തി... ഗെയില്‍ ട്രെഡ്‌വെല്ലിനെതിരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ ഉത്തരവ്, കൈരളി ചാനലിനെതിരെ കേസില്ല

അമൃതാനന്ദമയി മഠത്തിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ ഗെയില്‍ ട്രെഡ്‌വെല്ലിനെതിരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ ഉത്തരവ്. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്കെതിരെയും മാധ്യമം, തേജസ് എന്നീ പത്രങ്ങള്‍ക്കെതിരെയുമാണ് കേസ് എടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്.
പാലാരിവട്ടം പോലീസിനോട് എറണാകുളം സിജെഎം കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഗെയില്‍ ട്രെഡ്‌വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരെ കേസില്ല.
അമൃതാനന്ദമയിക്കൊപ്പം സന്തത സഹചാരിയായി 20 വര്‍ഷം പ്രവര്‍ത്തിച്ച ഗായത്രി എന്ന ഗെയില്‍ ട്രെഡ്‌വെല്ലാണ് അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വിശുദ്ധ നരകം എന്ന് പേരിട്ട ആത്മകഥയിലാണ് മഠത്തില്‍ വെച്ച് താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടെന്നടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഗെയില്‍ നടത്തിയത്. അമൃതാനന്ദമയി കച്ചവട സാമ്രാജ്യമാണെന്നും കോടി കണക്കിന് ഡോളറുകള്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഗെയില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലും തന്റെ പുസ്തകത്തിലെ ഉള്ളടക്കത്തിലും വെളിപ്പെടുത്തലുകളിലും ഗെയില്‍ പൂര്‍ണമായും ഉറച്ച് നില്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























