യുഡിഎഫിന് ആശ്വാസം... കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനത്തിന് അനുമതി, അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് ശേഷം

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്‌ഞാപനത്തിന് അനുമതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ യോഗത്തിലാണ് അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. കരട് വിജ്‌ഞാപനമിറക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന വാദം കമ്മിഷന്‍ പരിഗണിച്ചില്ല. അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് ശേഷമെ പുറത്തിറക്കാവൂ എന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിജ്ഞാപനം പുറത്തിറക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകളില്‍ നിന്നു പോലും ഒഴിവായി നില്‍ക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്തത്.
കരട് വിജ്ഞാപനം ഇറങ്ങിയാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന പരിശോധയാണ് കമ്മീഷന്‍ നടത്തിയത്. ഇക്കാര്യത്തില്‍ എല്ലാ വശങ്ങളും കണക്കിലെടുത്താണ് കമ്മീഷന്‍ വിജ്ഞാപനത്തിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുമതി നല്‍കുവാന്‍ മൂഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി.എസ് സമ്പത്താണ് തീരുമാനമെടുത്തത്.
കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കയ വിജ്ഞാപനത്തില്‍ കേരളം മുമ്പോട്ടുവച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ചുവെന്നാണ് സൂചന. ജനവാസ മേഖലകളുടെയും കൃഷിയിടങ്ങളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. ഇഎസ്‌ഐ പരിധി 9994.7 ചതുരശ്ര കിലോമീറ്ററായി കുറയും.
പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും ഒഴിവാക്കണം, റിപ്പോര്‍ട്ട് ബാധകമാകുന്ന 123 വില്ലേജുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയവയായിരുന്നു കേരളത്തിന്റെ ആവശ്യങ്ങള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























