പള്‍സര്‍ സുനി കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുന്നതിനും മുന്‍പ് അജ്ഞാതനായ ഒരാളെ കണ്ടുമുട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊട്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുന്നതിനും മുന്‍പ് ഒരാളെ കണ്ടിരുന്നുവെന്ന് സിസി ടിവി ദ്യശ്യങ്ങള്‍. മനോരമ ന്യൂസാണ് നിര്‍ണ്ണായകമായ ദ്യശ്യങ്ങള്‍ പുറത്തു വിട്ടത്.
മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയം ബലപ്പെടുന്നു. സുനി കൂടിക്കാഴ്ച നടത്തിയതായി മണികണ്ഠനും മൊഴി നല്‍കിയിട്ടുണ്ട്.
സിസിടിവിയിലുള്ള ദൃശ്യങ്ങള്‍ താഴെപ്പറയുംവിധമാണ്...
രാത്രി വൈകി 12.29-നു ശേഷം ഒരു പെട്ടി ഓട്ടോറിക്ഷ കൊച്ചി നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ മേഖലയില്‍ എത്തുന്നു. ഇവിടെ ഒരു വീടിന്റെ മുന്നില്‍ വാഹനം നിര്‍ത്തി ഒരാള്‍ ചെരുപ്പൂരി കൈയില്‍ പിടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്നു. പിന്നീട് മതില്‍ ചാടിക്കടന്ന് വീട്ടിലേക്ക് കയറി പോകുന്നു. ഇതു സുനിയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുനി ഇറങ്ങിയതിനുശേഷം വാഹനം കുറച്ചുദൂരെ മറ്റൊരിടത്തേക്ക് മാറ്റി നിര്‍ത്തുന്നു. ഏകദേശം 20 മിനിട്ടുകള്‍ക്കുശേഷം സുനി തിരിച്ചെത്തുന്നതും വിഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പെട്ടി ഓട്ടോറിക്ഷ വീണ്ടും ഇവിടേക്ക് എത്തുകയും ഡ്രൈവര്‍ പുറത്തിറങ്ങിപ്പോകുകയും ചെയ്യുന്നു. തുടര്‍ന്ന് സുനി വീണ്ടും വണ്ടിയില്‍ കയറി അവിടെനിന്നു പോകുന്നു.
https://www.facebook.com/Malayalivartha























