കൊച്ചിയില്‍ നിന്ന് പള്‍സര്‍ സുനി പിടിയിലായെന്ന് സൂചന...

പള്‍സര്‍ സുനിയെന്ന് സംശയിക്കുന്ന ആളെ കൊച്ചിയില്‍ നിന്ന് പോലീസ് പിടികൂടി. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ പള്‍സര്‍ സുനി വരുന്നുണ്ടെന്ന വിവരം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഇന്നു രാവിലെ ലഭിച്ചു. ഇതേത്തുടര്‍ന്ന് ജില്ലയുടെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം ദേശീയപാതയിലേക്ക് കുതിച്ചെത്തി. എറണാകുളം ദേശീയപാതയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാര്‍ പോലീസ് സംഘം തടയുകയും കാറിലുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കൂളിംഗ് ഗ്ലാസ് ധരിച്ചയാളാണ് കാറിലുണ്ടായിരുന്നത്. ഇത് പള്‍സര്‍ സുനിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണണമുണ്ടായിട്ടില്ല. വന്‍പോലീസ് സന്നാഹമാണ് ദേശീയപാതയില്‍ എത്തിയത്. കസ്റ്റഡിയില്‍ എടുത്തയാളെ എറണാകുളത്തേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























