മോദിക്കെതിരെ ഗവര്‍ണര്‍!എന്താകുമോ എന്തോ?

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച ഗവര്‍ണര്‍ പി.സദാശിവത്തിന് സ്ഥാനം നഷ്ടമാകുമോ എന്നു കണ്ടറിയാം.
വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിച്ചത്. നോട്ടു നിരോധനം കേരള സര്‍ക്കാരിനെയും സംസ്ഥാനത്തെയും പ്രതിസന്ധിയിലാക്കിയെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സഹകരണ മേഖലയെ നിശ്ചലമാക്കി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചു.
നയപ്രഖ്യാപനം തയാറാക്കുന്നത് സര്‍ക്കാരാണ്. എന്നാല്‍ അതിന് ഗവര്‍ണറുടെ അനുമതി വേണം. എഴുതി കൊടുക്കുന്നത് ഗവര്‍ണര്‍ തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാര്‍ പറയുന്നതെല്ലാം അതേപടി അനുസരിക്കുന്ന വിനീതവിധേയനുമല്ല ഗവര്‍ണര്‍. കുപ്രസിദ്ധ ഗുണ്ടകളെ ജയില്‍ മോചിതരാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്റ്റായിരുന്ന ഗവര്‍ണറെ ആരും നിയമം പഠിപ്പിക്കേണ്ടതില്ല. നയപ്രഖ്യാപന പ്രസംഗം തയാറാക്കിയ ശേഷം ഗവര്‍ണറെ വായിച്ചു കേള്‍പ്പിക്കണം. അപ്പോള്‍ മോദിക്കെതിരായ പരാമര്‍ശം ഗവര്‍ണര്‍ക്ക് ഒഴിവാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടോ ഒഴിവാക്കായില്ല.
കേരള ഗവര്‍ണറായ ഉടനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സര്‍ക്കാരിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ചടങ്ങില്‍ തന്റെ വിയോജിപ്പ് കല്ലുകടിയാകേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നിരിക്കാം. മോദിക്കെതിരായ പരാമര്‍ശങ്ങള്‍ വായിക്കാന്‍ വിസമ്മതിച്ചാല്‍ അത് വിവാദമായി തീരുമായിരുന്നു.
എന്നാല്‍ ഇതെല്ലാം കേന്ദ്രം എങ്ങനെ സ്വീകരിക്കും എന്നാണ് അറിയേണ്ടത്. കേരളത്തിലെ ബി.ജെ.പിക്കാര്‍ പരാതിയുമായി കേന്ദ്രത്തെ സമീപിക്കുകയാണെങ്കില്‍ ഗവര്‍ണര്‍ പ്രതിസന്ധിയിലാകും.
https://www.facebook.com/Malayalivartha























