എറണാകുളം അഡീഷണല്‍ സി ജെഎം കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങി

നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി കോടതിയില്‍ നാടകീയമായി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലെ ജഡ്ജിയുടെ ചേംബറില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ പോലീസ് വിവിധ കോടതികളില്‍ കനത്ത ജാഗ്രതയിലായിരുന്നു. ദേശീയപാതകളില്‍ അടക്കം കനത്ത പരിശോധന നടത്തിയിരുന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു.
പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ ജാഗ്രതയിലായിരുന്ന പോലീസ് സംഭവം കനത്ത തിരിച്ചടിയായിരിക്കുകയാണ്. മുന്‍പുണ്ടായ ക്രിമിനല്‍ കേസുകളിലും സുനി നേരിട്ട് കോടതിയില്‍ കീഴടങ്ങുന്ന പതിവായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് പോലീസ് കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് അഭിഭാഷകര്‍ക്കൊപ്പമാണ് പള്‍സര്‍ സുനി കോടതിലേക്കെത്തിയത്.
https://www.facebook.com/Malayalivartha























