പള്‍സര്‍ സുനിയും വിജീഷും കോടതില്‍ എത്തിയത് ബൈക്കില്‍

കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയേയും രണ്ടാം പ്രതി വിജീഷിനെയും പോലീസ് പിടികൂടി. മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ എത്തിയ ഇവരെ സി ഐ യുടെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസ് സംഘം ബലമായി പിടികൂടുകയായിരുന്നു. കീഴടങ്ങാന്‍ തയ്യാറായി നിന്നിരുന്ന പ്രതികളെ ഇരച്ചെത്തിയ പോലീസ് പിടികൂടുകയായിരുന്നു. ചെറുത്ത് നില്‍ക്കാന്‍ സുനിയും വിജീഷും ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു.
സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കീഴടങ്ങാന്‍ സുനി കോടതിയില്‍ എത്തിയത്. മജിസ്‌ട്രേറ്റ് വരുന്നത് വരെ കാത്തിരിക്കാനായി ഇവര്‍ കോടതി വരാന്തയില്‍ നില്‍ക്കുകയായിരുന്നു. ഇവരെ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് എത്തുന്നത്. ഇവരെ കോടതി മുറിയില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പ്രതികള്‍ ഏറെ നേരം ചെറുത്തു നിന്നെങ്കിലും പൊലീസ് ശ്രമം വിജയിച്ചു.
പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും രണ്ടാം പ്രതിയും ബൈക്കിലെത്തി മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ കൊച്ചിയിലെ കോടതിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha























