പ്രതിയെ പിടികൂടിയതില്‍ സമാധാനിക്കാം, പക്ഷേ കോടതിയില്‍ കയറി പിടികൂടേണ്ടി വന്നത് പൊലീസിന് അഭിമാനകരമായ നേട്ടമല്ല: രമേശ് ചെന്നിത്തല

പള്‍സര്‍ സുനിയെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് കേരള പൊലീസിന് അഭിമാനിക്കാവുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിയെ പിടികൂടിയെന്നതില്‍ സമാധാനിക്കാം. എന്നാല്‍ അഭിമാനിക്കാവുന്ന നേട്ടമല്ല. കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ്.
പ്രതി എറണാകുളം നഗരത്തിലെ കോടതിയില്‍ തന്നെ കീഴടങ്ങാനെത്തി. അതുവരെ പിടികൂടാനായില്ലെന്നത് പൊലീസിന്റെ ജാഗ്രതാക്കുറവ് മൂലമാണ്. പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. ഇനിയുള്ള അന്വേഷണങ്ങള്‍ക്കെങ്കിലും വീഴ്ച ഉണ്ടാകാതിരിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha























