നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ റെയ്ഡില്‍ ഫോണുകള്‍ കണ്ടെത്തി

നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ പോലീസ് റെയ്‌സ് നടത്തി. കൊച്ചിയില്‍ താമസമാക്കിയിട്ടുള്ള കൊല്ലം സ്വദേശി പ്രതീഷിന്റെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍, ഐ പാഡ്, പെന്‍ഡ്രൈവ് എന്നിവ പരിശോധനയില്‍ കണ്ടെത്തി.
വൈറ്റില പൊന്നുരുന്നി ജൂനിയര്‍ ജനത റോഡില്‍ എട്ടാം ലൈയിനിലുള്ള പ്രതീഷിന്റെ വീട്ടിലേക്കായിരുന്നു സുനി സംഭവ ദിവസം രാത്രി പതിനൊന്നരയോടെ പോയത്. വീടിന്റെ മതില്‍ സുനി ചാടിക്കടക്കുന്നതിന്റ ദൃശ്യങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ സുഹൃത്തിനെ കാണാന്‍ സാധിച്ചില്ലെന്നായിരുന്നു സുനി പൊലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് പ്രതീഷിനെ പൊലീസ് ചോദ്യം ചെയ്തു. സുനിയെ തനിക്ക് പത്ത് വര്‍ഷമായി അറിയാമെന്നും എന്നാല്‍ ക്രിമിനലാണെന്ന് അറിയില്ലായിരുന്നു എന്നുമായിരുന്നു മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ സുനിയുടെ പേരില്‍ പാലായില്‍ മോഷണക്കേസ് ഉള്ളതായി അറിയാമെന്ന് വ്യക്തമാക്കി. പരസ്പരവിരുദ്ധമായ മൊഴിയെ തുടര്‍ന്നായിരുന്നു ഇയാളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha

























