നടന്‍ ദിലീപിനെതിരെ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് കെ.ബി ഗണേഷ് കുമാര്‍

നടന്‍ ദിലീപിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വാദിക്കുന്നതിന് സമര്‍ത്ഥനായ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ടതിന് സമാനമായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് ഗണേഷ് വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ചലച്ചിത്ര മേഖലയ്ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്നും ഗണേഷ് ആരോപിച്ചിരുന്നു. താന്‍ ആരോപിച്ച കാര്യങ്ങളെക്കുറിച്ച് സംശയമുള്ളവര്‍ക്ക് ഫോണില്‍ വിളിച്ചാല്‍ വിവരങ്ങള്‍ നല്‍കാമെന്നും ഗണേഷ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























