അക്രമത്തിനിരയായ നടി പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് നടി തിരിച്ചറിഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ നടത്തിയ തിരിച്ചറിയില്‍ പരേഡില്‍ നടി പ്രതികളെ തിരിച്ചറിഞ്ഞു. ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. തെളിവെടുപ്പിലെ നിര്‍ണായകമായ ഭാഗമായിരിക്കും ഇത്. ആദ്യം അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് നടി തിരിച്ചറിഞ്ഞത്. ഓരോരുത്തരേയും മൂന്നുതവണ വീതം തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിട്ടുണ്ട്.
അതേസമയം അക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും വരുന്ന വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് നടി മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത് തല്‍ക്കാലത്തേക്ക് പോലീസ് ഇടപെട്ട് വേണ്ടെന്ന് വെച്ചു.
തിരിച്ചറിയല്‍ പരേഡിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച തിരിച്ചറിയല്‍ പരേഡിനേയും തുടരന്വേഷണത്തേയും ബാധിക്കുമെന്ന് കണ്ടെത്തിയതിനാലാണ് പോലീസ് നടിയെ വിലക്കിയത്.
https://www.facebook.com/Malayalivartha

























