കെ.എം.മാണി തിരുവനന്തപുരത്ത് നിരാഹാരം തുടങ്ങി

കാരുണ്യ ചികിത്സ പദ്ധതി അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എംഎല്‍എയുമായ കെ.എം.മാണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഏകദിന ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം നടക്കുന്നത്. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി, ജോയി ഏബ്രഹാം എംപി തുടങ്ങി നിരവധി നേതാക്കളും ചെയര്‍മാനൊപ്പം നിരാഹാര സമരത്തില്‍ അണിനിരക്കുന്നുണ്ട്.
ഇന്ത്യക്കാകെ മാതൃകയായ ജീവകാരുണ്യ പദ്ധതിയാണു കാരുണ്യ പദ്ധതിയെന്നാണ് കേരള കോണ്‍ഗ്രസ്എം നിലപാട്. 2011ലെ സംസ്ഥാന ബജറ്റിലൂടെയാണു കെ.എം. മാണി കാരുണ്യ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.

നിര്‍ധനരായ ഒന്നര ലക്ഷത്തില്‍പരം രോഗികള്‍ക്ക് 1,200 കോടിയോളം രൂപ സഹായമായി നല്‍കിയെന്നും ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന രോഗികള്‍ക്കു സഹായം നിഷേധിക്കുന്നത് വഞ്ചനയാണെന്നും ഈനീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
_1.jpg)
https://www.facebook.com/Malayalivartha
























