നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം

കൊച്ചിയില്‍ യുവനടി വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടിമാരാരും പകല്‍ പോലും ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം.
നടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക' എന്ന ചരിത്രപരവും പുരോഗമനപരവുമായ അഭിപ്രായം മുന്നോട്ടുവെച്ച 'അമ്മ' എന്ന 'കലാകാരന്മാരുടെ' സംഘടനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല!-എന്ന് സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ് ബുക്കിലൂടെ പരിഹസിച്ചു.
പണ്ടത്തെ പോലെ ആണുങ്ങള്‍ പെണ്‍വേഷം കെട്ടി അഭിനയിക്കേണ്ടി വരുമോ എന്നാണ് നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ ചോദിക്കുന്നത്.
പണ്ടൊക്കെ നടിമാരുടെ കൂടെ അമ്മയോ ബന്ധുക്കളോ കാണുമായിരുന്നു. എന്നാലിപ്പോള്‍ തനിച്ചാണ് വരുന്നത്. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനം സംഘടന കൈക്കൊണ്ടത്. എന്നാല്‍ സ്ത്രീകളെ വീണ്ടും പിന്നാക്കം നടത്തുന്ന തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
അതേസമയം അമ്മയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം മതമൗലികവാദികള്‍ രംഗത്തെത്തി. താരസംഘടയില്‍ തലയില്‍ ആള്‍താമസമുള്ളവര്‍ ഇല്ലെന്നാണ് ചിലരുടെ വാദം.
അതേസമയം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇങ്ങനെ ഒരു തീരുമാനം പെട്ടെന്ന് എടുത്തതെന്ന് പറയപ്പെടുന്നു.
https://www.facebook.com/Malayalivartha
























