നടിക്കെതിരെ ആക്രമണം; ഇരയുടെയും പ്രമുഖ നടന്റേയും പേര് വെളിപ്പെടുത്തി പല്ലിശ്ശേരിയുടെ ലേഖനം

ക്വട്ടേഷന്‍ കൊടുത്ത നായക നടന്‍ ആരാണ്..?നടിക്ക് നീതി ലഭിക്കില്ലേ...നടിക്കെതിരെയുള്ള ആക്രമണത്തില്‍ പലരുടെയും പേര് വലിച്ചിഴയ്ക്കപ്പെടുകയും അത് വിവാദമാവുകയും ചെയ്തു കഴിഞ്ഞു. പള്‍സര്‍ സുനിയും സംഘവും ആക്രമിച്ച നടിയുടെ പേര് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പത്രമാധ്യമങ്ങളില്‍ പേരോ മറ്റ് വിവരങ്ങളോ നല്‍കിയിരുന്നില്ല. പകരം 'പ്രമുഖ' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് ഇതിന് കാരണം.
ഈ വിവാദം തുടങ്ങുന്നത് നടിയുടെ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്ത പുറത്തുവന്നതോടെയാണ്. തട്ടിക്കൊണ്ട് പോകലെന്ന സൂചനയില്‍ ആദ്യം എല്ലാ മാധ്യമങ്ങളും വാര്‍ത്തയില്‍ നടിയുടെ പേരു നല്‍കി. എന്നാല്‍ പീഡനമാണ് നടന്നതെന്ന് പൊലീസ് വിശദീകരിച്ചതോടെ നിലപാട് മാറ്റി. അന്ന് മുതല്‍ ഒരു മാധ്യമവും നടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചില്ല.
എന്നാല്‍ അതിന് വിരുദ്ധമായി മംഗളം സിനിമ വാരികയില്‍ ആക്രമിക്കപ്പെട്ട നടിയുടെയും അത് പ്ലാന്‍ ചെയ്ത പ്രമുഖ നടന്റെയും പേരും ചിത്രവും സഹിതം പല്ലിശ്ശേരിയുടെ ലേഖനം പുറത്തിറക്കി. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രമാണ് കവര്‍ പേജ്. പേര് ക്യത്യമായി പറയുന്നുമുണ്ട്. ഈ നടിക്ക് നീതികിട്ടില്ലെന്ന തലക്കെട്ടില്‍ മംഗളം സിനിമയില്‍ പല്ലിശേരിയാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
സിനിമാ മേഖലയുമായി അടുത്ത് ബന്ധമുള്ള പല്ലിശ്ശേരി പല വിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വ്യക്തിയാണ്. നടിയുടെ തട്ടിക്കൊണ്ട് പോകലില്‍ എന്താണ് സംഭവിച്ചതെന്ന് പല്ലിശേരി സിനിമാമംഗളത്തില്‍ വിശദമായി പറയുന്നു. വിഷയത്തില്‍ സൂപ്പര്‍താര ബന്ധം ഉറപ്പിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടിങ്. ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ട വസ്തു ഇടപാടുകളിലെ അതിസൂക്ഷ്മമായ വിഷയങ്ങളാണ് പല്ലിശേരി കുറിക്കുന്നത്.
പല്ലിശേരി സംഭവത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്,...നല്ല സമയത്ത് നടന്‍ ബിനാമി എന്ന നിലയില്‍ ഇരയുടെ പേരില്‍ കുറേ സ്വത്തുക്കള്‍ എഴുതിവച്ചു. നടന്റെ രണ്ടാം വിവാഹ ശേഷം അതെല്ലാം നടന്റേയോ പുതിയ ഭാര്യയുടേയോ പേരില്‍ എഴുതിവയ്പ്പിക്കണമെന്നും വിചാരിച്ചു. അതനുസരിച്ച് നടന്‍ ഇരയെ വിളിച്ചു. ഇര അന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. മൊബൈല്‍ ഫോണ്‍ വന്ന ശേഷം ഇര ദേഷ്യപ്പെട്ടും സങ്കടപ്പെട്ടും സംസാരിക്കുന്നത് ലൊക്കേഷനില്‍ പലരും ശ്രദ്ധിച്ചു. ഇരയ്ക്ക് ഒരു പ്രണയവുമുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള വിവാഹവും തീരുമാനിച്ചതാണ്. അവര്‍ തമ്മിലെ സൗന്ദര്യ പിണക്കമാണെന്നാണ് പലരും വിചാരിച്ചത്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ആരും തന്നെ ചോദിച്ചില്ല. മൂഡ് ഓഫ് ആയി ഇര കുറേ സമയം അഭിനയിക്കാന്‍ കഴിയാതെ ഇരുന്നു.
ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായും അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കിയതായും ലേഖനത്തില്‍ പറയുന്നു.
ഇത്തരം കേസുകള്‍ മുമ്പ് പലര്‍ക്ക് നേരേയും ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും അന്ന് ഇരകളാരും മാനം നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് പുറത്തു പറയുകയോ പരാതി നല്‍കുകയോ ചെയ്തില്ല. അതുപോലെ ഇപ്പോഴും പരാതി നല്‍കില്ലെന്നാണ് പള്‍സര്‍ സുനി കരുതിയത്. ലാലിന്റെ വീട്ടില്‍ വച്ച് പൊലീസിനെ വിളിച്ച് എല്ലാം പറഞ്ഞപ്പോള്‍ കളികള്‍ പാളിയെന്നും പല്ലിശ്ശേരി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നടന്‍ ആരെന്ന് പല്ലിശേരി വ്യക്തമായി പറയുന്നു.
ഇരയും പ്രമുഖ നടനും ആരാണെന്നതിന് വ്യക്തമായ സൂചനയാണ് ഇനി പറയുന്ന പ്രസക്ത ഭാഗങ്ങള്‍, താരദമ്പതിമാരുടെ വിഷയത്തില്‍ നടിക്കൊപ്പം നിന്നതിന്റെ പേരില്‍ ഇരയ്ക്കും സംയുക്താ വര്‍മ്മയുടെ ഭര്‍ത്താവ് ബിജു മേനോനും പൂര്‍ണ്ണിമാ ഇന്ദ്രജിത്തിന്റെ ഭര്‍ത്താവ് ഇന്ദ്രജിത്തിനും അവസരം നഷ്ടപ്പെട്ടതിന് പിന്നില്‍ നടനായിരുന്നുവെന്നതാണ് അത്. എന്നാല്‍ ബിജു മേനോന്റെ കഴിവിന്റെ പേരില്‍ നടന്റെ കുതന്ത്രം ഫലിച്ചില്ല. നഷ്ടം ഇരയ്ക്കും ഇന്ദ്രജിത്തനും മാത്രമായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ എല്ലാം പറയാതെ പറയുകയാണ് പല്ലിശ്ശേരി. ഇതിനൊപ്പം റീമാ കല്ലിങ്കലിനെ പള്‍സര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും വിശദീകരിക്കുന്നു. മേനകാ സുരേഷ് കുമാറിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും പല്ലിശ്ശേരി കുറിക്കുന്നു.
നടിയെ തട്ടിക്കൊണ്ട് പോയ രീതിയും സാഹചര്യവുമെല്ലാം വിശദീകരിച്ച് തന്നെയാണ് ഈ ലേഖനം പല്ലിശ്ശേരി തുടങ്ങുന്നത്. ഇരയുടെ പേരു പറഞ്ഞുള്ള ഹെഡ്ഡിംഗുമുണ്ട്. ലേഖനത്തിന്റെ അവസാന ഭാഗത്ത് അഞ്ചു നടന്മാരെയെങ്കിലും പള്‍സര്‍ സുനി വെള്ളം കുടുപ്പിച്ചെന്നും കൂട്ടിച്ചേര്‍ക്കുന്നു. സിനിമാക്കാര്‍ക്ക് എന്തും ഏതും എത്തിച്ചു നല്‍കുന്ന സുനി പല നടന്മാരേയും കുടുക്കാന്‍ പലതും ചിത്രീകരിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
ഈ പൈശാചിക കൃത്യം ചെയ്യിച്ച ക്രിമിനല്‍ ബുദ്ധി ആരുടേതാണെന്ന് ആ നടന്റെ മുന്‍ ഭാര്യയ്ക്ക് അറിയാമെന്നും അവര്‍ക്കത് തുറന്ന് പറയാനുള്ള ശക്തിയില്ലായിരുന്നുവെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ കള്ളന്മാര്‍ കപ്പലില്‍ തന്നെ എന്ന് വിശദീകരിച്ചാണ് പല്ലിശ്ശേരി ലേഖനത്തിന് പര്യവസാനം കുറിച്ചത്.
https://www.facebook.com/Malayalivartha
























