നടി ആക്രമിക്കപ്പെട്ട സംഭവം; സോഷ്യൽ മീഡിയകളിൽ നടിയുടെ വീഡിയോകളും ചിത്രങ്ങളും കൈവശമുണ്ടെന്ന തെറ്റായ പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ സുപ്രീംകോടതിയില്‍

സോഷ്യൽ മീഡിയകളിൽ നടിയുടെ വീഡിയോകളും ചിത്രങ്ങളും കൈവശമുണ്ടെന്ന തെറ്റായ പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ സുപ്രീംകോടതിയില്‍
നടി ആക്രമിക്കപ്പെട്ടതിന്റെ ചിത്രം കൈവശമുണ്ടെന്ന് പറയുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് സാമൂഹ്യ പ്രവർത്തകയായ സുനിതാ കൃഷ്ണന്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനെത്തിയത്.
തമിഴ് ഭാഷയിലുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പകര്‍പ്പ് സുപ്രീംകോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംഭവത്തില്‍ സുപ്രീംകോടതി ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടി. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇതിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
കാറില്‍ ആക്രമിക്കപ്പെട്ട നടിയുടെ വീഡിയോ കൈവശമുണ്ടെന്ന് കാണിച്ച് നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സുനിതാ കൃഷ്ണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജപ്രചരണം തടയാന്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്നും സുനിതാ കൃഷ്ണന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























