ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കും പി.എയ്ക്കുമെതിരെ കേസെടുത്തു, കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന് എംഎല്‍എ എന്ന പരിഗണന നല്‍കില്ലെന്ന് സ്പീക്കര്‍

ഉച്ച ഊണ് കൊണ്ടുവരാന്‍ വൈകിയതിന് ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എ, പി.എ സണ്ണി എന്നിവര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഊണ് വൈകിയതിന് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ക്യാന്റീന്‍ ജീവനക്കാരന്റെ പരാതി.
പിസി ജോര്‍ജ് എംഎല്‍എക്കെതിരെ ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന് എംഎല്‍എ എന്ന പരിഗണന നല്‍കില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഇന്നുച്ചയ്ക്കാണ് പിസി ജോര്‍ജ്, എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചത്. ഹോസ്റ്റല്‍ മുറിയിലേക്ക് ക്യാന്റീനില്‍നിന്ന് ഉച്ചയൂണ് കൊണ്ടുവരാന്‍ വൈകിയതില്‍ ക്ഷോഭിച്ചാണ് മര്‍ദ്ദനം. പരിക്കേറ്റ കഫേ കുടുംബശ്രീ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
അടികൊണ്ട് മനുവിന്റെ ചുണ്ടിനും കണ്ണിനും പരിക്കേറ്റു. മര്‍ദ്ദിച്ചിട്ടില്ലെന്നും ഊണ് കൊണ്ടുവരാന്‍ 40 മിനുട്ട് വൈകിയതിന് ക്ഷോഭത്തോടെ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് പിസി ജോര്‍ജ് സംഭവത്തെ ന്യായീകരിച്ചു. പരിക്കേറ്റ മനു നിയമസഭാ സെക്രട്ടറിക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























