വൈദീകന്‍ പതിനാറുകാരിയെ പള്ളീയില്‍ വച്ച് പീഡിപ്പിച്ചു, ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് സംഭവം പുറത്തുവന്നത്

കണ്ണൂരില്‍ പതിനാറുകാരി വിദ്യാര്‍ത്ഥനിയെ വൈദീകന്‍ പള്ളീയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് എതിരെ പോലീസ് കേസെടുത്തു. പള്ളിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
വികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാകുകയും കുറച്ചുനാള്‍ മുമ്പ് പ്രസവിക്കുകയും ചെയ്തു.
ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് വൈദികന്റെ പേര് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പള്ളിയില്‍ വച്ചാണ് പീഢനം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























