നടിയെ തട്ടികൊണ്ടുപോയശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി സുഹൃത്തിന് കൈമാറി..? പ്രചരിപ്പിക്കുമെന്ന് ആശങ്ക

യുവനടിയെ തട്ടികൊണ്ടുപോയ ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നു. പ്രതികളെയെല്ലാം വലയിലാക്കിയിട്ടും ദൃശ്യങ്ങള്‍ ചോര്‍ന്നുപോയാല്‍ എല്ലാ ശ്രമവും പാഴായിപ്പോകുമെന്ന ആശങ്കയിലാണ് പോലീസ്. പള്‍സര്‍ സുനി തന്റെ സുഹൃത്തുക്കള്‍ക്ക് ദൃശ്യം പകര്‍ത്തി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനിരയായ നടി അഭിനയിച്ച ഒരു സിനിമയില്‍ മുഖ്യവേഷം ചെയ്ത നടന്റെ സുഹൃത്തായ അഭിഭാഷകനും ദൃശ്യം കൈമാറിയെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.
എന്നാല്‍, അഭിഭാഷകന്റെ ഓഫീസില്‍ പരിശോധന നടത്താന്‍ പോലീസിനു നിയമ തടസങ്ങളുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ പരിശോധന നടത്തിയ സംഘത്തിന് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞവീട്ടില്‍നിന്ന് ടാബ്ലെറ്റും നിരവധി മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ലഭിച്ചിരുന്നു.
ഇതിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതിനിടെ, സംഭവത്തില്‍ വിവാദത്തിലായ നായകനടനും മുഖ്യ പ്രതി പള്‍സര്‍ സുനിയും ഒരുമിച്ച് ഫെബ്രുവരി 10ന് ബെംഗളുരുവിലേക്ക് വിമാന യാത്ര നടത്തിയെന്ന ആരോപണത്തേത്തുടര്‍ന്ന് അന്വേഷണസംഘം വിമാനത്താവളത്തില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha
























