ജിഷ്ണു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി നെഹ്‌റു ഗ്രൂപ്പ്‌ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവാണ് ജാമ്യഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഹൈക്കോടതിയില്‍ കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന അന്വേഷണസംഘത്തിന്റെ ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപി മഞ്ചേരി ശ്രീധരന്‍നായരെ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൃഷ്ണദാസിനെതിരെ പൊലീസ് ഒരു കേസ്‌കൂടി രജിസ്റ്റര്‍ ചെയ്തു. ലക്കിടി ജവാഹര്‍ലാല്‍ കോളജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലിയാണ് പരാതിക്കാരന്‍. കോളജിനെതിരെ പരാതി നല്‍കിയതിന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























