പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി ഫാ.റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു

കൊട്ടിയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി ഫാ.റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫാദര്‍ കുറ്റസമ്മതം നടത്തിയത്. അതേസമയം, കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നേരത്തെ നടന്നിരുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ തന്നെ പിതാവാണ് പീഡിപ്പിച്ചതെന്ന് ഫാദര്‍ റോബിന്‍ പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിച്ചിരുന്നു. പണം നല്‍കിയും കേസ് ഒതുക്കാന്‍ ശ്രമം നടന്നു. എന്നാല്‍, പിതാവ് അല്ല പീഡിപ്പിച്ചതെന്നു പിന്നീട് പെണ്‍കുട്ടി തന്നെ മൊഴി മാറ്റിപ്പറഞ്ഞു.
അതേസമയം, പ്രസവം നടന്ന കൊട്ടിയൂരിലെ ആശുപത്രിക്കെതിരെയും കേസെടുത്തേക്കും. പ്രസവം നടന്ന് മറച്ചുവച്ചതിനാണ് കേസെടുക്കുക. പ്രസവിച്ചത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ ഇതു മറച്ചുവച്ചതിനാണ് ആശുപത്രിക്കെതിരെ നടപടി എടുക്കുക. സമാനമായ സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുറ്റത്തിനു വൈദികനെ പൊലീസ് പിടികൂടിയത്.
കണ്ണൂര്‍ നീണ്ടുനോക്കി പള്ളി വികാരിയാണ് റോബിന്‍ വടക്കുംഞ്ചേരി. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പിടികൂടിയത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണ്‍ കോളിനെ പിന്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വികാരിയുടെ പേര് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് റോബിനെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha























