നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ സുനിയുടെ മൊബൈല്‍ പൊക്കാന്‍ മുങ്ങല്‍ വിദഗ്ധരും...

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നത് അന്വേഷണത്തില്‍ നിര്‍ണായകമാണ്. അല്ലെങ്കില്‍ പല പ്രതികളും എളുപ്പത്തില്‍ ഊരിപ്പോകും. പള്‍സര്‍ സുനിയുടെ ശിക്ഷയുടെ കാഠിന്യവും ഒരുപക്ഷേ കുറഞ്ഞേക്കാം. പക്ഷേ ആ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയേ പറ്റൂ. അതേ സമയം തന്നെ ഈ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മറ്റ് പലര്‍ക്കും കൈമാറിയതായും പോലീസ് സംശയിക്കുന്നുണ്ട്. കോടതിയില്‍ കീഴടങ്ങാനെത്തുമ്പോള്‍ ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ താഴെ കായലിലേക്ക് എറിഞ്ഞു എന്നാണ് സുനി ഒടുവില്‍ നല്‍കിയ മൊഴി. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്. അവിടെ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമോ?
ശക്തമായ അടിയൊഴുക്കുള്ള കായലിലാണ് സുനി മൊബൈല്‍ വലിച്ചെറിഞ്ഞു എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അവിടെ നിന്ന് മൊബൈല്‍ കണ്ടെടുക്കാനാകുമോ എന്ന സംശയം അന്വേഷണ സംഘത്തിനും ഉണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസ് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. നേവിയുടെ അഞ്ച് മുങ്ങല്‍ വിദഗ്ധരാണ് തിരച്ചിലിനായി എത്തിയിട്ടുള്ളത്. സംഭവം നടന്ന ദിവസം തന്നെ രാത്രിയില്‍ മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചു എന്നായിരുന്നു സുനിയുടെ ആദ്യത്തെ മൊഴി. പിന്നീട് പറഞ്ഞു ഗോശ്രീപാലത്തിന് താഴേക്ക് വലിച്ചെറിഞ്ഞു എന്ന്. കീഴടങ്ങാന്‍ എത്തിയപ്പോള്‍ പാലത്തിന് താഴേക്ക് എറിഞ്ഞു എന്നാണ് ഒടുവില്‍ പറയുന്നത്.
വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍ ഉപയോഗിച്ചാണ് സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കണ്ടെത്താനായില്ലെങ്കില്‍ അത് അന്വേഷണത്തിന് തിരിച്ചടിയാകും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകന് നല്‍കി എന്നാണ് സുനി പറയുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഈ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























