മുഖ്യമന്ത്രിയുടെ മുക്കിനു കീഴില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ചോരുന്നു

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന റിപ്പോര്‍ട്ടും സെന്‍കുമാറിന്റെ നേരേ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടും ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്റെ നിലനില്പ് ബുദ്ധിമുട്ടിലാക്കും. രണ്ട് റിപ്പോര്‍ട്ടുകളും ചോര്‍ന്ന പശ്ചാത്തലത്തിലാണ് സംഭവം.
ഇന്റലിജന്‍സ്, സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അതേപടി പത്രങ്ങളില്‍ വരുന്നതെങ്ങനെയാണെന്നാണ് സര്‍ക്കാര്‍ അത്ഭുതപ്പെടുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 18 കൊലപാതകങ്ങളും 1.75 ലക്ഷം ക്രിമിനല്‍ കേസുകളുമുണ്ടായെന്നാണ് മുഹമ്മദ് യാസിന്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇത് അതേപടി ചോര്‍ന്ന് മനോരമ ചാനലിലും പത്രത്തിലും വന്നു. പ്രതിപക്ഷം സഭയില്‍ ബഹളണ്ടാക്കി. സര്‍ക്കാരിനെ ഏതുവിധേനയും പ്രതികൂട്ടിലാക്കാന്‍ കാത്തിരിക്കുന്ന മനോരമയില്‍ വാര്‍ത്ത വന്നത് സര്‍ക്കാരിനെ ശരിക്കും പ്രതിസന്ധിയിലാക്കി.
ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി യാസിന്‍ പറഞ്ഞെങ്കിലും മനോരമയുടെ കൈയില്‍ അതിന്റെ തെളിവുണ്ടെന്നാണ് വിവരം.
മനോരമ റിപ്പോര്‍ട്ടിനു പിന്നാലെ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ഡി.ജി.പി സെന്‍കുമാറിന് നേരേ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സെന്‍കുമാറിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍കുമാര്‍ യു.ഡി.എഫിനു വേണ്ടി പ്രവര്‍ത്തി ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞദിവസം തന്നെയാണ് സുരക്ഷാ വിവരം ചോര്‍ന്നത്. സെന്‍കുമാറിനെ സി.പി.എമ്മുകാര്‍ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഇത്തരം വാര്‍ത്ത ചോരലുകളെ അതീവ ഗൗരവമായാണെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മാംഗലുരുവില്‍ പോയ ദിവസം സി.പി.എമ്മുകാര്‍ അവിടെ എത്തുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























