ജിഷ്ണു വധം: നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി മറ്റന്നാള്‍ വിധി പറയും

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി മറ്റന്നാള്‍ വിധി പറയും. കേസ് ഡയറിയും മറ്റ് രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി.
അതേസമയം ജിഷ്ണു മരിച്ചത് പീഡനം മൂലമാണെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു കോടതിയെ അറിയിച്ചു. സംഭവത്തിലെ കേസ് ഡയറിയും അനുബന്ധ രേഖകളും ഉടന്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകുന്നതിനെ കൃഷ്ണദാസിന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് ഹാജരാകാന്‍ അവകാശമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.
https://www.facebook.com/Malayalivartha























