കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താന്‍ ബിജെപിയെ അനുവദിക്കില്ല... പിണറായിയെ തടഞ്ഞാല്‍ ഒരു ബിജെപി നേതാവും പുറത്തിറങ്ങില്ലെന്ന് കോടിയേരി

ബിജെപിയെ ശക്തമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു.
പിണറായി വിജയനെ കേരളത്തില്‍ നടക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ചില നേതാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
കോടതിയില്‍ കയറി പ്രതിയെ പിടിക്കാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ അഭിഭാഷകരുടെ ശ്രമം നീതീകരിക്കാനാകില്ല. പ്രതികള്‍ക്ക് ഒളിക്കാനുള്ള സ്ഥലമല്ല കോടതി. കൊടും കുറ്റവാളികളായ പ്രതികളെ സംരക്ഷിക്കുകയായിരുന്നു അഭിഭാഷകര്‍ ചെയ്തതത്. അഭിഭാഷകരെ തള്ളിപ്പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























