ഞാന്‍ പോകുന്നു... എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഞായറാഴ്ച പള്ളിയിലെ കുര്‍ബാനയ്ക്കിടെ കൊട്ടിയൂര്‍ പീഡനത്തിലെ വികാരി സഭയില്‍ പറഞ്ഞത്

പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ കൊണ്ടുപോയിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുഞ്ചേരി താന്‍ കാനഡയിലേക്ക് പോകുന്നതായി ഇടവകാംഗങ്ങളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട്.
ഞായറാഴ്ച പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് താന്‍ കാനഡയിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വികാരി വികാരഭരിതനായി പറഞ്ഞത് സഭാ വിശ്വാസികള്‍ ഓര്‍ക്കുന്നു. എന്നാല്‍ അത് കേസില്‍പ്പെട്ട് മുങ്ങാനുള്ള ശ്രമമാണെന്ന് സഭാ വിശ്വാസികള്‍ അറിഞ്ഞിരുന്നില്ല. കാനഡയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അങ്കമാലിയില്‍ വച്ചാണ് ഫാ. റോബിന്‍ പിടിയിലായത്. പെണ്‍കുട്ടിയെ മതകാര്യങ്ങള്‍ ഉപദേശിക്കാന്‍ എന്ന വ്യാജേന പള്ളിമേടയില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഗര്‍ഭിണിയായപ്പോള്‍ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ അച്ഛന്റെ തലയില്‍ വച്ചുകെട്ടാനും ശ്രമിച്ചു. എന്നാല്‍ ഇത് നടന്നില്ല. ഇതിനുശേഷം വീട്ടുകാരെ സ്വാധീനിച്ച് കുഞ്ഞിനെ പ്രസവിച്ചയുടന്‍ അനാഥാലയത്തിലേക്ക് മാറ്റി. ഇതിനെല്ലാം പ്രമുഖരുടെ പിന്തുണയും ഫാദറിന് ലഭിച്ചു. ഇതും പൊളിഞ്ഞതോടെയാണ് നാടുവിടാന്‍ നീക്കം നടത്തിയത്. എന്നാല്‍ ചൈല്‍ഡ് ലൈനിന്റെ ഇടപെടല്‍ അതും പൊളിച്ചു.
ഈ അറസ്‌റ്റോടെ നാട്ടുകാര്‍ക്കെല്ലാം ബഹുമാനമായിരുന്ന ഫാ. റോബിന്റെ പൊയ്മുഖമാണ് അഴിഞ്ഞു വീണത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് റോബിന്‍ നാട്ടില്‍ ശ്രദ്ധ നേടിയത്. പെണ്‍കുട്ടികളെ നേഴ്‌സിംഗ് പഠനത്തിനും ജോലിക്കുമായി അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അയക്കുന്നതിനും ഇയാള്‍ സഹായിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കൊട്ടിയൂര്‍ ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാനേജര്‍ കൂടിയാണ് ഫാ. റോബിന്‍.
എല്ലാവരും അംഗീകരിച്ചിരുന്ന പുരോഹിതന്റെ തനിനിറം പുറത്ത് വന്നതോടെ നാട്ടില്‍ ജനരോക്ഷ ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ എം.പി പി.കെ ശ്രീമതി ടീച്ചറും സ്ഥലത്ത് എത്തി.
https://www.facebook.com/Malayalivartha























