നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പോയിന്റുകള്‍ പറഞ്ഞുകൊടുത്ത മന്ത്രി ബാലന് മുഖ്യമന്ത്രിയുടെ ശകാരം

നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു 'പോയിന്റു'കള്‍ തുടര്‍ച്ചയായി പറഞ്ഞു കൊടുത്തുകൊണ്ടിരുന്ന മന്ത്രി എ.കെ.ബാലനോട് ' ഹാ, അനങ്ങാതിരിക്കൂന്ന്' എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ശകാരം മൈക്കിലൂടെ എല്ലാവരും കേട്ടതോടെ സഭ ഒരു നിമിഷം ചിരിയില്‍ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണു സംഭവം നടന്നത്.
മരണമടഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടയിലാണു മന്ത്രി ബാലന്‍ ഇടപെട്ട് ഓരോ കാര്യങ്ങളായി പറഞ്ഞത്. മുഖ്യമന്ത്രിയോടു മുന്നിലെ മൈക്കിലൂടെ ബാലന്‍ പറയുന്നതും സഭയ്ക്കാകെ കേള്‍ക്കാമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സര്‍ക്കാര്‍ ചെയ്യുന്നതൊന്നും പുതിയ കാര്യങ്ങളല്ല എന്നും ഇടയ്ക്കു ചൂണ്ടിക്കാട്ടി. ബാലന്‍ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയില്‍ അവതരിപ്പിക്കരുത്. ഇതെല്ലാം ഏതു സര്‍ക്കാരും ചെയ്യുന്ന കാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടര്‍ന്നപ്പോഴും ബാലന്‍ തന്റെ 'ഇടപെടലുകള്‍' നിര്‍ത്തിയില്ല. ഇതേ തുടര്‍ന്ന് ലേശം ഈര്‍ഷ്യയോടെ ആ പരിപാടി അവസാനിപ്പിക്കാന്‍ സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞത്. ചിരിയോടെ അന്തരീക്ഷം ലഘൂകരിക്കാനും തുടര്‍ന്നു മുഖ്യമന്ത്രി ശ്രമിച്ചു.
https://www.facebook.com/Malayalivartha























