അതിക്രമത്തിന് ഇരയായ നടിക്ക് നൃത്തം സമര്‍പ്പിച്ച് മഞ്ജുവാര്യര്‍

അതിക്രമം ഉണ്ടായപ്പോള്‍ തന്റേടത്തോടെ നേരിട്ടു തൊഴിലിലേയ്ക്കു തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്കു തന്റെ നൃത്തം സമര്‍പ്പിച്ചു മഞ്ജു വാര്യര്‍. സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനു സമ്മാനിച്ചതിനോടനുബന്ധിച്ച് അരങ്ങേറിയ നൃത്ത വിരുന്നിന് ആമുഖമായാണ് മഞ്ജു ഈ പ്രഖ്യാപനം നടത്തിയത്.
കൊച്ചിയില്‍ ആക്രമണത്തിനു വിധേയയായ കൂട്ടുകാരിയായ യുവ നടിക്കാണ് മഞ്ജു നൃത്തത്തിലും ഐക്യദാര്‍ഢ്യം തീര്‍ത്തത്. തിന്മകള്‍ക്കെതിരെ പൊരുതുന്ന എല്ലാ സ്ത്രീശക്തികള്‍ക്കും ഇതു സമര്‍പ്പിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു വേദിയില്‍ മഞ്ജു അവതരിപ്പിച്ച മൂന്ന് ഇനങ്ങളില്‍ അവസാനത്തേതിന്റെ ഉള്ളടക്കവും സ്ത്രീ ശക്തിയുടെ കാഹളം മുഴക്കലായിരുന്നു.

https://www.facebook.com/Malayalivartha























