മിഠായിത്തെരുവില്‍ നടന്ന തീപ്പിടുത്തം അട്ടിമറിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മിഠായിത്തെരുവില്‍ നടന്ന തീപ്പിടുത്തം അട്ടിമറിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മിഠായിത്തെരുവിലെ എല്ലാ തീപ്പിടുത്തങ്ങളും അട്ടിമറിയാണെന്നും ഇത്തവണ ഉണ്ടായ തീപിടുത്തവും യാദൃശ്ചികമല്ലെന്നും വരും വര്‍ഷങ്ങളിലും തീപ്പിടുത്തം ഉണ്ടാകുമെന്നും സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. കട കത്തിച്ചതാണെന്നും തീ വെച്ച ശേഷം ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്നു വിവരമുണ്ട്. കടയ്ക്ക് പിന്നില്‍ ഒഴിഞ്ഞ ഇടമുണ്ടെങ്കില്‍ കട കത്തിയിരിക്കുമെന്ന അവസ്ഥയാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന് കാരണം സംഭവം അട്ടിമറിയായതിനാലാണ്. ആറു തവണ മിഠായിത്തെരുവില്‍ തീപിടുത്തം ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിന് കമ്മീഷനെ വെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഒരു റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് മാത്രം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മിഠായിത്തെരുവില്‍ അഞ്ച് കടകള്‍ കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. മോഡേണ്‍ തുണിക്കടയിലുണ്ടായ തീ മറ്റ് മൂന്ന് കടകളിലേക്ക് പടരുകയും കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. തീയണയ്ക്കാന്‍ ആറു ഫയര്‍ എഞ്ചിനുകള്‍ വരെ വേണ്ടി വന്നിരുന്നു രണ്ടു വര്‍ഷത്തിനിടയില്‍ നാലോളം തീപ്പിടുത്തമാണ് മിഠായിത്തെരുവില്‍ ഉണ്ടായത്. മിഠായിത്തെരുവ് തീപ്പിടുത്തത്തിന് കാരണം ഇന്‍വെര്‍ട്ടറില്‍ നിന്നും തീ പടര്‍ന്നതാണെന്ന വാദം അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്ന് മുമ്പും ടി നസിറുദ്ദീന്‍ ആരോപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























