പതിനാറു വയസുകാരിയെ പീഡിപ്പിച്ച വൈദികന് സഹായം നല്‍കിയവര്‍ക്ക് എതിരെ നടപടി

കൊട്ടിയൂരില്‍ പതിനാറു വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയെ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ സഹായിച്ചവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. പീഡിപ്പിക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനി 20 ദിവസം മുന്‍പാണു പ്രസവിച്ചത്.
മാനഭംഗത്തിനു പുറമെ ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്‌സോ) ചുമത്തിയാണു കേസ് എടുത്തത്. പെണ്‍കുട്ടി പ്രസവിച്ച ആശുപത്രി അധികൃതരെയും പൊലീസ് ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസില്‍ വൈദികനെ തലശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണു പെണ്‍കുട്ടിയെ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നു കനഡയിലേക്കു കടക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണു തിങ്കളാഴ്ച തൃശൂരിനടുത്തു പുതുക്കാടുനിന്ന് റോബിന്‍ പിടിയിലായത്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നു മാതാപിതാക്കളെ സ്വാധീനിച്ചു കുഞ്ഞിന്റെ പിതൃത്വം പെണ്‍കുട്ടിയുടെ പിതാവില്‍ ആരോപിക്കാനും ശ്രമം നടന്നിരുന്നു.
https://www.facebook.com/Malayalivartha























